വികസനോന്മുഖതയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് : എം എ യൂസഫലി

Posted on: February 2, 2018

അബുദാബി : കേന്ദ്ര ബജറ്റ് വികസനോന്മുഖതയ്ക്ക് ഊന്നൽ നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഇത് കരുത്ത് പകരും.

ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് നൽകുന്ന ഊന്നൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉപകരിക്കുമെന്നും എം എ യൂസഫലി ചൂണ്ടിക്കാട്ടി.