എയർഏഷ്യ ഇന്ത്യ ഏർലിബേഡ് സെയിൽ

Posted on: January 30, 2018

ബംഗലുരു : എയർഏഷ്യ 899 രൂപയിൽ ആരംഭിക്കുന്ന വൺവേ ഏർലി ബേഡ് സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഫെബ്രുവരി 4 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജനുവരി 31 വരെയാണ് യാത്രാകാലാവധി.

ബംഗലുരു, റാഞ്ചി, ജയ്പ്പൂർ, ഭുവനേശ്വവർ, വിശാഖപട്ടണം, ഗോവ, കൊച്ചി, ഹൈദരാബാദ്, പൂനെ, ഗുവാഹട്ടി, കോൽക്കത്ത തുടങ്ങിയ ഡെസ്റ്റിനേഷുകളിലേക്കെല്ലാം ഓഫർ ലഭ്യമാണ്. രാജ്യാന്തര ഡെസ്റ്റിനേഷനുകളിലേക്ക് 2,699 രൂപയിൽ തുടങ്ങുന്ന വൺവേ ടിക്കറ്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഏഷ്യ ഫെബ്രുവരി 24 മുതൽ ചെന്നൈയിൽ നിന്നും സർവീസ് തുടങ്ങും.