അപ്പോളോ ടയേഴ്‌സ് ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ

Posted on: January 22, 2018

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിനെ മാനുഫാക്ചറിംഗ് സെക്ടറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 തൊഴിലിടങ്ങളിലൊന്നായി ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തു. കേരളത്തിലെ രണ്ട് എണ്ണം ഉൾപ്പടെ നാല് പ്ലാന്റുകളാണ് അപ്പോളോ ടയേഴ്‌സിന് ഇന്ത്യയിലുള്ളത്. ആഗോളതലത്തിൽ 16,000 ത്തോളം പേർ അപ്പോളോ ടയേഴ്‌സിൽ ജോലി ചെയ്യുന്നു.

മാനുഫാക്ചറിംഗ് സെക്ടറിലെ 106 കമ്പനികളിൽ നിന്നാണ് ഏറ്റവും മികച്ച 25 തൊഴിൽ കേന്ദ്രങ്ങളെ കണ്ടെത്തിയത്. പട്ടിക തയാറാക്കാൻ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് 37,000 ൽപ്പരം ജീവനക്കാർക്കിടയിൽ സർവേ നടത്തി.

അപ്പോളോ പിന്തുടരുന്ന തൊഴിലാളി നയങ്ങളാണ് ഏറ്റവും അഭിമാനകരമായ ഈ അംഗീകാരത്തിന് അർഹമാക്കിയതെന്ന് അപ്പോളോ ടയേഴ്‌സ് പ്രസിഡന്റ് (ഏഷ്യ, പസഫിക്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക) സതീഷ് ശർമ്മ പറഞ്ഞു.

TAGS: Apollo Tyres |