ഇൻഡിട്രേഡ് മൈക്രോഫിൻ കേരളത്തിലേക്ക്

Posted on: January 22, 2018

കൊച്ചി : ഇൻഡിട്രേഡ് മൈക്രോഫിനാൻസ് കേരളം ഉൾപ്പടെയുള്ള കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യപിപ്പിക്കാനൊരുങ്ങുന്നു. നിലവിൽ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമായി ഇൻഡിട്രേഡ് മൈക്രോഫിനിന് 25 ശാഖകളാണുള്ളത്. വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കേരളം, ചത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഇൻഡിട്രേഡ് ഗ്രൂപ്പ്ഓഫ് കമ്പനീസ് ചെയർമാൻ സുദീപ് ബന്ദോപാദ്ധ്യായ അറിയിച്ചു.

കഴിഞ്ഞ 25 വർഷമായിഓഹരി മേഖലയിലുള്ള ഇൻഡിട്രേഡ്ക്യാപിറ്റൽ 2017 ഏപ്രിലിലാണ് മൈക്രോ ഫിനാൻസ് ബിസിനസ് ആരംഭിച്ചത്. വരുന്ന സാമ്പത്തിക വർഷത്തിന്റെ മൂന്നാം ക്വാർട്ടറോടെ 500 കോടിയുടെ വായ്പാ വിതരണം ലക്ഷ്യമിടുന്നു. ഇൻഡിട്രേഡിന്റെ ബിസിനസ് ഓപ്പറേഷൻസ് പൂർണ്ണമായും ഡിജിറ്റൈസ്‌ചെയ്യ്തതാണെന്നും സുദീപ് ബന്ദോപാദ്ധ്യായ കൂട്ടിച്ചേർത്തു.