ഇൻഫോസിസ് സിഎഫ്ഒയുടെ പ്രവർത്തനകേന്ദ്രം വീണ്ടും ബംഗലുരുവിൽ

Posted on: January 14, 2018

ബംഗലുരു : ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ പ്രവർത്തനകേന്ദ്രം യുഎസിൽ നിന്ന് വീണ്ടും ബംഗലുരുവിലേക്ക് മാറ്റി. ഇൻഫോസിസ് സിഎഫ്ഒ എം. ഡി. രംഗനാഥൻ ഇൻഫോസിസ് ആസ്ഥാനത്ത് ചുമതലയേൽക്കും. ഇൻഫോസിസിന്റെ വരുമാനത്തിൽ 60.4 ശതമാനം യുഎസിൽ നിന്നാണ്.

ഇൻഫോസിസ് മുൻ സിഇഒ വിശാൽ സിക്കയാണ് കഴിഞ്ഞ വർഷം ജൂലൈയിൽ സിഎഫ്ഒ യുടെ പ്രവർത്തനകേന്ദ്രം അമേരിക്കയിലേക്ക് മാറ്റിയത്. സിക്കയും യുഎസ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പുതിയ സിഇഒ സലിൽ പരേഖ് ബംഗലുരുവിലാണ് പ്രവർത്തിക്കുന്നത്.

TAGS: Infosys | Infosys CFO |