പ്രേംജി ഇൻവെസ്റ്റ് എച്ച്ഡിഎഫ്‌സിയിൽ മൂലധനനിക്ഷേപം നടത്തുന്നു

Posted on: January 13, 2018

മുംബൈ : വിപ്രോ ചെയർമാൻ അസിം പ്രേംജിയുടെ നിക്ഷേപസ്ഥാപനമായ പ്രേംജി ഇൻവെസ്റ്റ് എച്ച്ഡിഎഫ്‌സി ലിമിറ്റഡിൽ മൂലധന നിക്ഷേപം നടത്തുന്നു. പ്രേംജി ഇൻവെസ്റ്റ്, ജിഐസി, കെകെആർ, കനേഡിയൻ പെൻഷൻ പ്ലാൻ ഒണ്ടേറിയോ മുനിസിപ്പൽ എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റം, കാർണിജ്‌നാക് പോർട്ട്‌ഫോളിയോ എന്നിവയിൽ നിന്നായി 11,104 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി സമാഹരിക്കുന്നത്.

എച്ച്ഡിഎഫ്‌സി സമാഹരിക്കുന്ന തുകയിൽ 8,500 കോടി രൂപ എച്ച്ഡിഎഫ്‌സി ബാങ്കിൽ മൂലധനനിക്ഷേപത്തിനായി വിനിയോഗിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിൽ എച്ച്ഡിഎഫ്‌സിക്ക് 21 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.