വിമാനത്തിലെ പ്രഭാതഭക്ഷണത്തിൽ പുഴു

Posted on: September 22, 2014

Air-india-express-Breakfast

എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽ പുഴു. വെള്ളിയാഴ്ച രാവിലെ എട്ടിനു മംഗലാപുരത്തു നിന്നും ബഹ്‌റൈനിലേക്കു പുറപ്പെട്ട എയർഇന്ത്യഎക്‌സ്പ്രസിലെ യാത്രക്കാരിക്കാണു വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചത്. അവർ ഇക്കാര്യം അപ്പോൾ തന്നെ കാബിൻ ക്രൂവിനോട് പരാതിപ്പെട്ടു.

സംഭവം അറിഞ്ഞതോടെ മറ്റുയാത്രക്കാരും ഭക്ഷണം ഉപേക്ഷിച്ചു. മംഗലാപുരത്തെ ഒരു പ്രമുഖ ഹോട്ടലാണ് ഭക്ഷണം വിതരണം ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ പറഞ്ഞു.