സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച നടീനടന്മാർക്ക് സ്വർണ സമ്മാനവുമായി കല്യാൺ ജൂവലേഴ്‌സ്

Posted on: January 8, 2018

 

തൃശൂർ : അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ നാടക മത്സരത്തിൽ മികച്ച നടിയും നടനുമായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഓരോ പവൻ സ്വർണം വീതം സമ്മാനമായി നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു. നാടക മത്സരത്തിലെ ഹൈസ്‌കൂൾ ജനറൽ, ഹയർസെക്കൻഡറി ജനറൽ എന്നീ വിഭാഗങ്ങളിൽ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളാണ് സമ്മാനാർഹരാകുക.

കലയേയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയെന്നത് കല്യാൺ ജൂവലേഴ്‌സ് എക്കാലവും പിന്തുടർന്നിരുന്ന ഒരു ശീലമാണെന്നും ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ വിരുന്നെത്തുമ്പോൾ അതിലെ മികച്ച കലാകാരന്മാരെ അംഗീകരിക്കുകയെന്നത് ഞങ്ങളുടെ കടമയായി കരുതുന്നുവെന്നും കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.