വിനോദസഞ്ചാര മേഖലയിലെ സേർച്ചിൽ കേരളം ഒന്നാമത്

Posted on: December 18, 2017

കൊച്ചി : ആഭ്യന്തര വിനോദ സഞ്ചാരമേഖലയിലെ സേർച്ചിൽ കേരളം ഒന്നാമതെത്തി. മഹാരാഷ് ട്ര, രാജസ്ഥാൻ, ഗോവ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ബോളിവുഡും ക്രിക്കറ്റുമാണ് സേർച്ചിലെ പ്രധാനവിഷങ്ങളായി തുടരുന്നു. ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ സേർച്ച് നടത്തിയത് ബാഹുബലി 2 ദി കൺക്ലൂഷനു വേണ്ടിയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിനെക്കുറിച്ചുള്ള സേർച്ചുകളാണ് തൊട്ടുപിന്നിൽ. ലൈവ് ക്രിക്കറ്റ് ആണ് മൂന്നാം സ്ഥാനത്ത്.

ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുള്ളത്. ബോളിവുഡ് ഗാനങ്ങളും വൻതോതിൽ സേർച്ച് ചെയ്യപ്പെട്ടു. ഹവാ ഹവാ ആണ് ഈ വർഷം ഏറ്റവും കൂടുതൽ തെരയപ്പെട്ട ഗാനം. എന്റർടെയ്‌നർമാരിൽ 2017 ലും സണ്ണി ലിയോൺ തന്നെയാണ് മുന്നിൽ.

TAGS: Google | Google Search |