എയർ ഇന്ത്യയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 1500 കോടിയുടെ വായ്പ

Posted on: November 12, 2017

മുംബൈ : എയർ ഇന്ത്യയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യ 1500 കോടി രൂപ വായ്പ നൽകും. അടിയന്തര പ്രവർത്തന മൂലധനത്തിനായാണ് വായ്പ ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ ഇൻഡസ്ഇൻഡ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 3,250 കോടി രൂപ വായ്പ വാങ്ങിയിരുന്നു.

50,000 കോടി രൂപയിലേറെ കടബാധ്യതകളിലാണ് എയർ ഇന്ത്യ. 2012 മുതൽ സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് നിലനിൽക്കുന്നത്. രാജ്യത്തിനകത്ത് 75 കേന്ദ്രങ്ങളിലേക്കും വിദേശത്തെ 44 കേന്ദ്രങ്ങളിലേക്കും എയർ ഇന്ത്യ സർവീസ് നടത്തിവരുന്നു.

TAGS: Air India |