എമിറേറ്റ്‌സ് എൻബിഡി ഇന്ത്യയിൽ ശാഖ തുറക്കും

Posted on: November 9, 2017

ദുബായ് : യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി ഇന്ത്യയിൽ ശാഖ തുറക്കാനൊരുങ്ങുന്നു. 100 ദശലക്ഷം ഡോളർ മുതൽമുടക്കി മുംബൈയിലാണ് ആദ്യ ശാഖ ആരംഭിക്കുന്നത്. യുഎഇയ്ക്ക് പുറത്തുള്ള അഞ്ചാമത്തെ അന്താരാഷ്ട്രശാഖയാണ് മുംബൈയിലേത്.

വലിയൊരു വിഭാഗം പ്രവാസി ഇന്ത്യക്കാർ എമിറേറ്റ്‌സ് എൻബിഡിയുടെ ഇടപാടുകാരാണ്. ഇതിനു പുറമെ മിഡിൽഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മിന) മേഖല ഉൾപ്പടെ ഇന്ത്യയ്ക്ക് വാണിജ്യതാത്പര്യങ്ങളുള്ള എല്ലാ മേഖലകളിലും എമിറേറ്റ്‌സ് എൻബിഡിക്ക് സാന്നിധ്യമുണ്ട്.

TAGS: Emirates NBD |