ഇൻഫോസിസിന് ഹെബലിൽ പുതിയ കാമ്പസ്

Posted on: November 6, 2017

ബംഗലുരു : ഇൻഫോസിസ് ഹെബൽ കാർലെ ടൗൺ സെന്ററിൽ പുതിയ കാമ്പസ് സ്ഥാപിക്കും. 1.77 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കേന്ദ്രത്തിൽ 1600 എൻജിനീയർമാർക്ക് ജോലി ചെയ്യാനാകും. 96 ഏക്കർ സ്ഥലത്ത് 10,000 കോടി രൂപ മുതൽമുടക്കിയാണ് കാർലെ ടൗൺ സെന്റർ വികസിപ്പിച്ചിട്ടുള്ളത്.

ബംഗലുരുവിലെ വളർന്നുവരുന്ന ഐടി ഹബ് ആണ് ഹെബൽ. തൊട്ടടുത്ത ശകാംനഗറിൽ നിരവധി ഐടി കമ്പനികളും മാന്യത ടെക് പാർക്കും പ്രവർത്തിക്കുന്നുണ്ട്.