ഇത്തിഹാദ് വിമാനം അഡ്‌ലൈഡിൽ അടിയന്തരമായി നിലത്തിറക്കി

Posted on: October 14, 2017

അബുദാബി : ഇത്തിഹാദ് എയർവേസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അഡ്‌ലൈഡ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. എയർ റീസർക്കുലേഷൻ ഫാനിന്റെ തകരാറിനെ തുടർന്ന് കോക്പിറ്റിലെ മുന്നറിയിപ്പ് അലാറാം മുഴങ്ങിയതിനെ തുടർന്നാണ് ഇന്നു പുലർച്ചെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്.

അബുദാബിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിലെ 349 യാത്രക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് അറിയിച്ചു. യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ സിഡ്‌നിയിലെത്തിക്കും. സിഡ്‌നിയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് ഫ്‌ളൈറ്റ് (ഇ.വൈ. 451) കാൻസൽ ചെയ്തു.