എസ് ബി ഐ ലൈഫ് ബഹ്‌റിനിൽ ശാഖ തുറക്കും

Posted on: October 8, 2017

മുംബൈ : എസ് ബി ഐ ലൈഫ് ഡിസംബറിൽ ബഹ്‌റിനിൽ ശാഖ തുറക്കും. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിനിൽ നിന്നും ഇതു സംബന്ധിച്ച അനുമതികൾ ലഭിച്ചുകഴിഞ്ഞു. ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രാദേശിക ബാങ്കുകളുമായി കൂട്ടുകെട്ട് ഉണ്ടാക്കും.

പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ബഹ്‌റിനിലേക്കുള്ള എസ് ബി ഐ ലൈഫിന്റെ ചുവടുവെയ്പ്പ്. എൽ ഐ സി ഇന്റർനാഷണലും ബഹ്‌റിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബിഎൻപി പാരിബാസ് കാർഡിഫിന്റെയും സംയുക്തസംരംഭമാണ് എസ് ബി ഐ ലൈഫ്.