ബാങ്ക് ഓഫ് മഹാരാഷ്ട്ര 1,000 കോടി രൂപ സമാഹരിക്കും

Posted on: September 17, 2014

Bank-of-Maharashtra-Head-Of

ബാസൽ 3 നിബന്ധനകളുടെ ഭാഗമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര നടപ്പുവർഷം 5,00- 1,000 കോടി രൂപ സമാഹരിക്കും. ടയർ -1 ബോണ്ടുകളിലൂടെയാണ് മൂലധന സമാഹരണമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. മുനോട്ട് പറഞ്ഞു. നടപ്പുവർഷം 12-15 ശതമാനം വായ്പാ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിന്റെ മൂലധനപര്യാപ്തത 11 ശതമാനമാണെന്നും ചെയർമാൻ പറഞ്ഞു.