ഓഗസ്റ്റിൽ 57 ലക്ഷം ആഭ്യന്തര വിമാനയാത്രക്കാർ

Posted on: September 17, 2014

Indigo-Ticket-Counter-big

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഓഗസ്റ്റിൽ 56.97 ലക്ഷമായി വർധിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 52.6 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 18.59 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്.

സ്‌പൈസ് ജെറ്റ് (11.09 ലക്ഷം), എയർഇന്ത്യ (9.24 ലക്ഷം), ജെറ്റ് എയർവേസ് (9.16 ലക്ഷം) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ജെറ്റ് ലൈറ്റിൽ സഞ്ചരിച്ച 2.26 ലക്ഷം പേരെ കൂടി കണക്കിലെടുത്താൽ ജെറ്റ് എയർവേസിനാകും രണ്ടാം സ്ഥാനത്ത്.