വിജയ ബാങ്കും ദേന ബാങ്കുമായി ലയനത്തിന് സാധ്യത

Posted on: September 22, 2017

ബംഗലുരു : വിജയ ബാങ്കും മുംബൈ ആസ്ഥാനമായുള്ള ദേന ബാങ്കുമായി ലയനത്തിന് സാധ്യത. ഇരു ബാങ്കുകളും തമ്മിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായി ഇടി നൗ റിപ്പോർട്ട് ചെയ്തു. ലയനം യാഥാർത്ഥ്യമായാൽ സംയുക്ത സംരംഭം ദക്ഷിണ-പശ്ചിമ ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള ബാങ്കായി മാറും.

ബംഗലുരു ആസ്ഥാനമായുള്ള വിജയ ബാങ്കിന് 2,000 ലേറെ ശാഖകളും എടിഎമ്മുകളുമുണ്ട്. വിജയ ബാങ്ക് കുറഞ്ഞ നിഷ്‌ക്രിയ ആസ്തിയും ലാഭവുമുള്ള പൊതുമേഖലാ ബാങ്കാണ്. 1,900 ശാഖകളുള്ള ദേന ബാങ്ക് നഷ്ടത്തിലാണ്. ഒപ്പം ഉയർന്ന നിഷ്‌ക്രിയ ആസ്തിയുമുണ്ട്. സർക്കാർ പച്ചക്കൊടി കാണിച്ചാൽ ലയനം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് സൂചന.