മൊബൈൽ വരിക്കാരുടെ എണ്ണം ഓഗസ്റ്റിൽ 94.854 കോടിയായി

Posted on: September 19, 2017

 

കൊച്ചി: രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനം 94.854 കോടിയായി. റിലയൻസ് ജിയോയുടെ ജൂലൈയിലെ വരിക്കാർ ഉൾപ്പെടെയാണിതെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു.

വരിക്കാരുടെ എണ്ണത്തിൽ ഭാരതി എയർടെല്ലാണ് മുന്നിൽ. കമ്പനിക്ക് 29.63 ശതമാനം വിപണി വിഹിതമുണ്ട്. പതിമൂന്നു സർക്കിളികൾ ഏറ്റവും കൂടുതൽ വരിക്കാരുള്ളത് എയർടെല്ലിനാണ്. അഞ്ചു സർക്കിളിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോണിന് 20.814 കോടി വരിക്കാരും മൂന്നാം സ്ഥാനത്തുള്ള ഐഡിയ സെല്ലുലാറിന് 19.106 കോടി വരിക്കാരുമുണ്ട്. മുന്നു സർക്കിളുകളിലാണ് ഐഡിയയ്ക്ക് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്.

ഏറ്റവും കൂടുതൽ വരിക്കാരുള്ള സർക്കിൾ യുപി (ഈസ്റ്റ്) ആണ്. ഇവിടുത്തെ വരിക്കാർ 84.07 ദശലക്ഷമാണ്. അതേസമയം ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വരിക്കാർ ഉണ്ടായ സർക്കിൾ കേരളമാണ്. 0.17 ദശലക്ഷം പുതിയ വരിക്കാരാണ് ഓഗസ്റ്റിൽ കേരളത്തിലുണ്ടായത്.