സിയാൽ വാർഷിക പൊതുയോഗം നാളെ

Posted on: September 17, 2017

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം നാളെ രാവിലെ 11 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അധ്യക്ഷതവഹിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ ഓഹരിയുടമകൾക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കും. ഇക്കുറിയും 25 ശതമാനമായിരിക്കും ലാഭവിഹിതം.

ഡയറക്ടർമാരായ ഇ.എം ബാബു, എൻ.വി. ജോർജ് എന്നിവരുടെ പുനർനിയമനത്തിനും യോഗം അംഗീകാരം നൽകും.