ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ഗൾഫ് ബിസിനസ് അവാർഡ്

Posted on: September 12, 2017

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ഹെൽത്ത് കെയർ രംഗത്തെ മികച്ച സ്ഥാപനത്തിനുളള ഗൾഫ് ബിസിനസ് അവാർഡ്. ദുബെയിലെ ഫെയർമൗണ്ട് ദ പാം ഹോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്‌സ് ജിസിസി സിഇഒ അലീഷാ മൂപ്പൻ പുരസ്‌കാരം ഏറ്റുവാങ്ങി. മേഖലയിലെ ബിസിനസ് പ്രമുഖരും വിവിധ രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 9 വ്യത്യസ്ത വ്യവസായ രംഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തുന്ന ഗൾഫ് ബിസിനസ് അവാർഡ് മോട്ടിവേറ്റ് പബ്ലിഷിംഗാണ് ആണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 30 ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗൾഫ് മേഖലയിൽ നിന്നും ലഭിച്ച ഈ പുരസ്‌കാരം ഏറെ അഭിമാനകരമാണെന്ന് ആസ്റ്റർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദിനം പ്രതി ശരാശരി 50,000 പേർക്ക് ആരോഗ്യപരിപാലനം നൽകിവരുന്ന 9 രാജ്യങ്ങളിലെ 20,000 ത്തോളം ആസ്റ്റർ ജീവനക്കാർക്കു ലഭിച്ച ആദരവായും ഈ പുരസ്‌കാരത്തെ കാണുന്നതായി അദേഹം വ്യക്കതമാക്കി.