എയർ ഏഷ്യ ഇന്ത്യ 2018 മുതൽ വിദേശ സർവീസ് ആരംഭിക്കും

Posted on: September 5, 2017

ബംഗലുരു : എയർ ഏഷ്യ ഇന്ത്യ 2018 അവസാനത്തോടെ വിദേശ സർവീസ് ആരംഭിക്കും. ഫ്‌ളീറ്റ് സൈസ് 21 വിമാനങ്ങൾ ആകുന്നതോടെ വിദേശ സർവീസ് തുടങ്ങുമെന്ന് സിഇഒ അമർ അബ്രോൾ പറഞ്ഞു. ഇന്ത്യയിൽ നിന്ന് നാലര-അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള സർവീസുകളായിരിക്കും ആരംഭിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

എയർബസ് എ-320-200 ശ്രേണിയിലുള്ള 12 വിമാനങ്ങളാണ് എയർ ഏഷ്യ ഇന്ത്യയ്ക്കുള്ളത്. നിലവിൽ 16 കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 2016 മുതൽ ആഭ്യന്തരസർവീസുകൾ നടത്തിവരുന്നു. 2018 ൽ 1800 കോടി രൂപ വിറ്റുവരവാണ് എയർ ഏഷ്യ ഇന്ത്യ ലക്ഷ്യമിടുന്നത്.