സ്‌പൈസ്‌ജെറ്റ് ഹൈദരാബാദ് – പുതുച്ചേരി സർവീസ് ആരംഭിച്ചു

Posted on: August 19, 2017

കൊച്ചി : സ്‌പൈസ്‌ജെറ്റ് ഹൈദരാബാദ് – പുതുച്ചേരി പ്രതിദിന സർവീസ് ആരംഭിച്ചു. ഹൈദരാബാദിൽ നിന്നു രാവിലെ പത്തിന് പുറപ്പെടുന്ന ഫ്‌ളൈറ്റ് 11.20 ന് പുതുച്ചേരിയിൽ എത്തിച്ചേരും. പുതുച്ചേരിയിൽ നിന്നു തിരിച്ച് രാവിലെ 11.40 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ഉച്ചയ്ക്ക് 1.30 ന് ഹൈദരാബാദിൽ എത്തും. യാത്രാനിരക്ക് യഥാക്രമം 3040 രൂപയും 2800 രൂപയുമാണ്.

ഉഡാൻ പദ്ധതിയിൽ സ്‌പൈസ് ജെറ്റ് ആരംഭിക്കുന്ന മൂന്നാമത്തെ പ്രതിദിന സർവീസാണിത്. പുതിയ ഫ്‌ളൈറ്റോടെ മുംബൈ, ഡൽഹി, ബംഗളരൂ, ചെന്നൈ, തിരുപ്പതി, അഹമ്മദാബാദ്, ജയപ്പൂർ, ചണ്ഡീഗഡ്, വിജയവാഡ, വരാണസി എന്നിവിടങ്ങളുമായി പുതുച്ചേരിയെ സ്‌പൈസ് ജെറ്റ് നെറ്റ്‌വർക്ക് വഴി ബന്ധിപ്പിക്കും.

പുതുച്ചേരി എയർപോർട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. നാരായണ സ്വാമി സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പുതുച്ചേരിയെ വിമാന സർവീസ് ശംഖലയിൽ എത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്‌പൈസ് ജെറ്റ് കൊമേഴ്‌സിൽ സീനിയർ വൈസ് പ്രസിഡന്റ് ശിൽപ ഭാട്ടിയ പറഞ്ഞു. പുതുച്ചേരിയിലേക്ക് കൂടുതൽ വിനോദസഞ്ചാര, ബിസിനസ് ട്രാഫിക് കൊണ്ടുവരുന്നതിൽ തങ്ങളുടെ വിമാനസർവീസ് സഹായിക്കുമെന്നും അവർ പറഞ്ഞു.