ഇൻഫോസിസ് ഓഹരി തിരിച്ചുവാങ്ങാൻ ആലോചിക്കുന്നു

Posted on: August 17, 2017

ബംഗലുരു : ടിസിഎസിന് പിന്നാലെ ഇൻഫോസിസ് ഓഹരി തിരിച്ചുവാങ്ങാൻ ആലോചിക്കുന്നു. ഓഗസ്റ്റ് 19 ന് ചേരുന്ന ഡയറക് ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.

ഓഹരിതിരിച്ചു വാങ്ങാൻ 16,000 -17,000 കോടി രൂപ മുതൽമുടക്കുമെന്നാണ് സൂചന. ഇൻഫോസിസിന്റെ കൈവശം 34,000 കോടി രൂപയുടെ കരുതൽധനമുണ്ട്. ഇൻഫോസിസിന്റെ എൻഎസ്ഇയിലെ ഇന്നത്തെ ഓഹരിവില 1005.80 രൂപയാണ്.