കിയ മോട്ടോഴ്‌സ് 2019 ൽ ഉത്പാദനം തുടങ്ങും

Posted on: August 14, 2017

ഹൈദരാബാദ് : കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലെ ഉത്പാദനവും വില്പനയും 2019 രണ്ടാം പകുതിയോടെ ആരംഭിക്കും. ഇന്ത്യയിൽ 1.1 ബില്യൺ ഡോളർ മുതൽമുടക്കാനാണ് ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയയുടെ പദ്ധതി. പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ആന്ധ്രപ്രദേശ് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞു. അനന്തപ്പൂർ ജില്ലയിൽ പ്ലാന്റ് നിർമാണം ഈ വർഷം തന്നെ തുടങ്ങും.

പ്രതിവർഷം മൂന്ന് ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന മോഡലുകൾ 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. വിതരണക്കാരെ കണ്ടെത്താൻ കിയ ഡീലർ റോഡ്‌ഷോ നടത്തിവരികയാണ്.

TAGS: Kia Motors |