ഗോ എയർ ഒക്‌ടോബറിൽ വിദേശ സർവീസ് തുടങ്ങും

Posted on: August 7, 2017

മുംബൈ : ഗോ എയർ ഒക്‌ടോബർ മുതൽ വിദേശ സർവീസ് ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഹേ വാഡിയ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിലേക്ക് ആയിരിക്കും ആദ്യ സർവീസുകൾ.

നിലവിൽ 24 വിമാനങ്ങളാണ് ഫ്‌ളീറ്റിലുള്ളത്. ഗോ എയർ 143 എയർബസ് എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇവയിൽ 5 വിമാനങ്ങൾ മാത്രമാണ് ഡെലിവറി ലഭിച്ചിട്ടുള്ളത്.