കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി

Posted on: August 4, 2017

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഇന്നു രാവിലെ എട്ടുമണിയോടെ ബംഗലുരുവിൽ നിന്നും കരിപ്പൂരിൽ എത്തിയ സ്‌പൈസ്‌ജെറ്റ് വിമാനമാണ് ലാൻഡിംഗിനിടെ 300 മീറ്ററോളം റൺവേയിൽ നിന്നും തെന്നിമാറിയത്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.