ഇൻഫോസിസ് യുകെയിലെ ബ്രില്യന്റ് ബേസിക്‌സിനെ ഏറ്റെടുക്കും

Posted on: August 4, 2017

ബംഗലുരു : ഇൻഫോസിസ് യുകെയിലെ ബ്രില്യന്റ് ബേസിക്‌സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ബ്രില്യന്റ് ബേസിക്‌സ് പ്രോഡക്ട് ഡിസൈൻ, കസ്റ്റമർ എക്‌സ്പീരിയൻസ് സ്ഥാപനമാണ്.

ഏറ്റെടുക്കൽ സംബന്ധിച്ച് ധാരണയായെന്ന് ഇൻഫോസിസ് പത്രക്കുറിപ്പിൽ അറിയിച്ചു. ലോകവ്യാപകമായി ഡിജിറ്റൽ സ്റ്റുഡിയോ ശൃംഖല ഒരുക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ.