ഹുറൂൺ റിപ്പോർട്ട് : വനിതാ സംരംഭക സമ്മിറ്റ് കൊച്ചിയിൽ

Posted on: July 6, 2017

കൊച്ചി : ഹുറൂൺ റിപ്പോർട്ട് ഇന്ത്യ സംഘടിപ്പിക്കുന്ന വനിതാ സംരംഭക സമ്മേളനം ജൂലൈ 7 വെള്ളിയാഴ്ച മാരിയറ്റ് ഹോട്ടലിൽ നടക്കും. ഇരുന്നൂറോളം വനിതാ സംരംഭകർ പങ്കെടുക്കും. രാഷ്ട്രീയ, വ്യവസായ, കലാ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന സംവാദം, പാനൽ ചർച്ച, അഭിമുഖങ്ങൾ എന്നിവയും സമ്മേളനത്തിൻറെ ഭാഗമായി നടക്കും.

ഡിജിറ്റൽ ഇന്ത്യ മേധാവി അരുണ സുന്ദർരാജ്, ഹൈബി ഈഡൻ എം എൽ എ, ഡോ. എം ബീന, ഐ.ജി.പി വിജയൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥൻ,മുംബൈ ഏയ്ഞ്ചൽസ് സിഇഒ ചാന്ദ്‌നി ജെഫ്രി, ലക്ഷ്മി മേനോൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. ഡോ. ബോബി സാറ തോമസ് (ക്യാൻ കെയർ), വീണ ഗിൽ (ത്രീ ഡി ബ്രിക്‌സ്), ആശാ ജോമിസ് (ഡബ്ല്യു ബി ഐ പി), പ്രിയങ്ക ഇടിക്കുള (ബർത്ത് വില്ലേജ്) എന്നിവർ പങ്കെടുക്കുന്ന പ്രത്യേക പാനൽ ചർച്ചയും സമ്മേളനത്തിൻറെ ഭാഗമായി നടക്കും. വനിതാസംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി മാലതി മേനോൻ നയിക്കുന്ന പ്രത്യേക സെഷനും ഉണ്ടായിരിക്കും.

ലണ്ടൻ, ഷാങ്ഹായ് ആസ്ഥാനമായി 1999 മുതൽ പ്രവർത്തിക്കുന്ന മാധ്യമ ഗ്രൂപ്പാണ് ഹുറൂൺ റിപ്പോർട്ട്. ഗവേഷണം, ഡിജിറ്റൽ, നവ മാധ്യമം, കോ വർക്കിങ് സ്പേസ്, ഔട്ട് റീച്ച്, വെൻച്വർ ക്യാപിറ്റൽ ഫണ്ട് തുടങ്ങിയ വിഭാഗങ്ങളും ഹുറൂൺ റിപ്പോർട്ടിനുണ്ട്. അനസ് റഹ്മാൻ ജുനൈദിൻറെ നേതൃത്വത്തിൽ 2012 ലാണ് ഹുറൂൺ റിപ്പോർട്ട് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 8590739393 , 7510893130

TAGS: Hurun Report |