യുഎസിൽ വിപ്രോയുടെ 50 ശതമാനം ജീവനക്കാരും അമേരിക്കക്കാർ

Posted on: June 29, 2017

ബംഗലുരു : യുഎസിലെ ജീവനക്കാരിൽ 50 ശതമാനം പേരും തദേശീയരാണെന്ന് വിപ്രോ. കഴിഞ്ഞ ആറു മാസത്തിനിടെ 1600 അമേരിക്കൻ പൗരൻമാരെ റിക്രൂട്ട്‌ചെയ്തു. എച്ച്-1ബി വിസയ്ക്കുള്ള ശമ്പള പരിധി 65,000 ഡോളറിൽ നിന്ന് 130,000 ഡോളറായി വർധിപ്പിക്കാനുള്ള തീരുമാനമാണ് ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടിയായത്.

വിപ്രോ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപം അമേരിക്കയിൽ നടത്തിയിട്ടുണ്ട്. മൊത്തം 14,000 ജീവനക്കാരാണ് അമേരിക്കയിലുള്ളത്. വിപ്രോ 2016-17 ൽ മാത്രം 3,000 ലേറെപ്പേരെ നിയമിച്ചു. യുഎസിലെ 23 സംസ്ഥാനങ്ങളിലായി 40 കേന്ദ്രങ്ങളാണ് വിപ്രോയ്ക്കുള്ളത്. ഫ്‌ളോറിഡ, കാലിഫോർണിയ, ജോർജിയ, ടെക്‌സാസ് എന്നിവിടങ്ങളിൽ 1000 ലേറെ ജീവനക്കാർ വീതമുണ്ട്.

TAGS: Wipro |