എയർഏഷ്യ ടിക്കറ്റ് ഓഫർ

Posted on: June 3, 2017

മുംബൈ : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 1099 രൂപയുടെയും രാജ്യാന്തര സർവീസുകളിൽ 2999 രൂപയുടെയും ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജൂൺ നാല് മുതൽ 11 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 2018 ജനുവരി 15 മുതൽ 2018 ഓഗസ്റ്റ് 28 വരെയാണ് യാത്രാകാലാവധി. ഇന്ത്യയിലും വിദേശത്തുമുള്ള 120 എയർ ഏഷ്യ ഡെസ്റ്റിനേഷുകളിലേക്ക് ഓഫർ ലഭ്യമാണ്.

എയർ ഏഷ്യ ഇന്ത്യ ബംഗലുരു, കൊച്ചി, ഗോവ, ജയ്പ്പൂർ, ചണ്ഡിഗഡ്, പൂനെ, ന്യൂഡൽഹി, ഗുവാഹട്ടി, ഇംഫാൽ, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗർ, ബാഗ്‌ദോഗ്ര, കോൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.