ടാറ്റാ മോട്ടോഴ്‌സിന്റെ വില്പനയിൽ 9 ശതമാനം വളർച്ച

Posted on: April 10, 2017

ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സിന്റെ ആഗോള വില്പനയിൽ 9 ശതമാനം വളർച്ച. ജാഗ്വർ ലാൻഡ് റോവർ ഉൾപ്പടെ മാർച്ചിൽ 1,29,951 യൂണിറ്റുകൾ വിറ്റഴിച്ചു. 2016 ൽ 1,18,750 വാഹനങ്ങളായിരുന്നു വില്പന.

പാസഞ്ചർ വാഹനങ്ങളുടെ വില്പന 2016 മാർച്ചിലെ 73,515 യൂണിറ്റിൽ നിന്ന് 87,355 യൂണിറ്റുകളായി വർധിച്ചു. ഇക്കാലയളവിൽ ജാഗ്വർ ലാൻഡ് റോവറിന്റെ വില്പന 64,579 യൂണിറ്റുകളിൽ നിന്ന് 71,609 യൂണിറ്റുകളായി.

അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്പന 45,235 യൂണിറ്റുകളിൽ നിന്ന് 6 ശതമാനം കുറഞ്ഞ് 42,596 യൂണിറ്റുകളായി.