വി-ഗാർഡ് സ്വിച്ച്ഗിയർ നിർമാണ കമ്പനിയായ ഗട്‌സിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: March 29, 2017

കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് ഹൈദരബാദ് ആസ്ഥാനമായുള്ള ഗട്‌സ് ഇലക്‌ട്രോ മെക് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്നലെ കൊച്ചിയിൽ ചേർന്ന വി-ഗാർഡ് ഡയറക്ടർ ബോർഡ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായി സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഗട്‌സിൽ നിർണായക ഓഹരിപങ്കാളിത്തം നേടാനുള്ള മുതൽമുടക്ക് വ്യക്തമാക്കിയിട്ടില്ല.

ഹൈദരാബാദിലും ഹരിദ്വാറിലും പ്ലാന്റുകളുള്ള ഗട്‌സ് 1983 മുതൽ സ്വിച്ച് ഗിയർ നിർമാണരംഗത്ത് പ്രവർത്തിക്കുന്നു. 2015-16 ൽ 30 കോടി രൂപ വിറ്റുവരവ് നേടി. 2016-17 ൽ 35 കോടി രൂപ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.