വിപ്രോ യുഎസിൽ എൻജിനീയറിംഗ് സെന്റർ തുറന്നു

Posted on: March 16, 2017

ബംഗലുരു : വിപ്രോ യുഎസിലെ ഡെറ്റ്‌ട്രോയിറ്റിൽ ഓട്ടോമോട്ടീവ് എൻജിനീയറിംഗ് സെന്റർ തുറന്നു. വാഹനങ്ങളുടെ ഡിസൈൻ, പ്രോഡക്ട് എൻജിനീയറിംഗ്, ഡിജിറ്റൽ കസ്റ്റമർ-വെഹിക്കിൾ എക്‌സ്പീരിയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് വെഹിക്കിൾ ഡാറ്റാ അനലിറ്റിക്‌സ് സെൻസറുകൾ തുടങ്ങിയവ സംബന്ധിച്ച വികസനങ്ങളാവും ഇവിടെ നടത്തുന്നത്.

വിപ്രോയുടെ ഗ്ലോബൽ ഡെലിവറി സെന്റർ ശൃംഖലയുടെ ഭാഗമായിരിക്കും ഡെറ്റ്‌ട്രോയിറ്റ് കേന്ദ്രവും.യുഎസ് വാഹനനിർമാതാക്കൾക്ക് ഉന്നത നിലവാരമുള്ള എൻജിനീയറിംഗ് ഐടി സേവനങ്ങൾ ഓട്ടോമോട്ടീവ് എൻജിനീയറിംഗ് സെന്റർ നൽകുമെന്ന് വിപ്രോ പ്രോഡക് ട് എൻജിനീയറിംഗ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് അനിത ഗാന്ധി പറഞ്ഞു.

TAGS: Wipro |