പവൻ ഗോയങ്ക വീണ്ടും ഐഐടിഎം ബോർഡ് ചെയർമാൻ

Posted on: March 15, 2017

ചെന്നൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക മദ്രാസ് ഐഐടി ഗവർണേഴ്‌സ് ബോർഡ് ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് വർഷമാണ് കാലാവധി. 2014 ജൂണിലാണ് ആദ്യം ചെയർമാനായി തെരഞ്ഞെടുത്തത്.