ഹോണ്ട ഡബ്ല്യുആർ – വി 16 ന് ലോഞ്ച് ചെയ്യും

Posted on: March 2, 2017

ന്യൂഡൽഹി : ഹോണ്ടയുടെ കോംപാക്ട് എസ് യു വി യായ ഡബ്ല്യുആർ – വി മാർച്ച് 16 ന് ലോഞ്ച് ചെയ്യും. ഇന്ത്യയിലെ ഹോണ്ട ആർ ആൻഡ് ഡി വികസിപ്പിച്ച ആദ്യ മോഡലാണിത്.

ഹോണ്ട ഡീലർഷിപ്പുകളിൽ ഡബ്ല്യുആർ – വിയുടെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിംഗ് തുക. പുതിയ സിറ്റി അവതരിപ്പിച്ചതിന് ശേഷം ഹോണ്ടയുടെ സുപ്രധാന ലോഞ്ചിംഗ് ആണ് ഡബ്ല്യുആർ – വി യുടേതെന്ന് ഹോണ്ട കാർസ് പ്രസിഡന്റും സിഇഒയുമായ യോചിറോ ഊനോ പറഞ്ഞു.