ഗോദ്‌റെജ് അപ്ലയൻസസിന് മോസ്റ്റ് അഡ്മയേർഡ് ബ്രാൻഡ്‌സ് അവാർഡ്

Posted on: February 27, 2017

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസിന് മോസ്റ്റ് അഡ്മയേർഡ് ബ്രാൻഡ്‌സ് അവാർഡ്. ബ്രാൻഡ് ലീഡർക്കുള്ള പുരസ്‌കാരം ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദിക്കും ലഭിച്ചു. വൈറ്റ് പേജ് ഇന്റർനാഷണൽ മുംബൈയിൽ സംഘടിപ്പിച്ച മോസ്റ്റ് അഡ്മയേർഡ് ബ്രാൻഡ്‌സ് ആൻഡ് ലീഡേഴ്‌സ് അവാർഡിന്റെ അഞ്ചാമത് എഡിഷനിലാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുംഗതിവാർ പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗൃഹോപകരണ മേഖലയിൽ നിരവധി വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതാണ് ഗോദ്‌റേജ് അപ്ലയൻസസിന്റെ നേട്ടമെന്ന് കമൽ നന്ദി പറഞ്ഞു.