സ്‌പൈസ്‌ജെറ്റിൽ പുതിയ രണ്ട് ടിക്കറ്റ് ഓഫർ

Posted on: September 7, 2014

SpiceJet-Plane-B

സ്‌പൈസ് ജെറ്റ് 499 രൂപയുടെ വൺവേ ടിക്കറ്റ് ഓഫറിന് പിന്നാലെ പുതിയ രണ്ട് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. 599 രൂപയുടെയും 1,999 രൂപയുടെയും ഓഫറുകളിൽ സെപ്റ്റംബർ 10 വരെ ടിക്കറ്റ് ബുക് ചെയ്യാം.

5,99 രൂപയുടെ ഓഫറിൽ ടാക്‌സുകളും ഫ്യുവൽ സർചാർജുകളും ടിക്കറ്റ് നിരക്കിനു പുറമെ യാത്രക്കാരൻ നൽകണം. അതേസമയം 1,999 രൂപയുടെ ഓഫർ എല്ലാ മറ്റു ഫീസുകളും ഉൾപ്പടെയാണ്. 599 രൂപയുടെ ഓഫറിൽ 2015 ജനുവരി 16 മുതൽ ഒക്‌ടോബർ 24 വരെ യാത്രചെയ്യാം. 1,999 രൂപയുടെ ടിക്കറ്റിൽ ഈ വർഷം ഒക് ടോബർ മുതൽ 2015 ജനുവരി 15 വരെയും യാത്ര അനുവദിക്കും.