ഇൻഡിഗോയ്ക്ക് പുതിയ 13 എയർബസ് വിമാനങ്ങൾ

Posted on: December 31, 2016

ന്യൂഡൽഹി : ഇൻഡിഗോയ്ക്ക് 13 എയർബസ് എ -320 നിയോ വിമാനങ്ങൾ ഡെലിവറി ലഭിച്ചു. ഇതോടെ ഇൻഡിഗോ ഫ്‌ളീറ്റിൽ 125 വിമാനങ്ങളായി.

പുതിയ വിമാനങ്ങൾ എത്തിയതോടെ ഹൈദരാബാദ്, ഗോവ, കോയമ്പത്തൂർ, ഭുവനേശ്വർ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 10 അധിക സർവീസുകൾ കൂടി ആരംഭിക്കും. ഇൻഡിഗോ പ്രവർത്തനമാരംഭിച്ച് 125 മത്തെ മാസത്തിലാണ് 125 മത് എയർക്രാഫ്റ്റ് ഫ്‌ളീറ്റിൽ എത്തുന്നതെന്ന് പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു.