സ്‌പൈസ്‌ജെറ്റ് 8 പുതിയ സർവീസുകൾ തുടങ്ങുന്നു

Posted on: October 19, 2016

spicejet-boeing-737-800-big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി അടുത്തമാസം മുതൽ 8 പുതിയ വിമാനസർവീസുകൾ തുടങ്ങുന്നു. മൂന്ന് ബോയിംഗ് 737 – 800 എൻജി വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

കോൽക്കത്ത -വിശാഖപട്ടണം, കോൽക്കത്ത – ബാഗ്‌ദോഗ്ര സർവീസുകൾ നവംബർ ഒന്നു മുതൽ തുടങ്ങും. അഹമ്മദാബാദ് – ഗോവ, അഹമ്മദാബാദ് -ബംഗലുരു, ബംഗലുരു – ഗുവാഹട്ടി, ഗുവാഹട്ടി – ചെന്നൈ തുടങ്ങിയ സർവീസുകളാണ് 15 മുതൽ പുതുതായി ആരംഭിക്കുന്നത്.

സ്‌പൈസ്‌ജെറ്റ് പ്രതിദിനം 44 ഡെസ്റ്റിനേഷനുകളിലേക്കായി 316 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുമ്പോൾ പ്രതിദിന ഫ്‌ളൈറ്റുകൾ 334 ആയി ഉയരും. ഇവയിൽ ആറ് ഡെസ്റ്റിനേഷനുകൾ രാജ്യാന്തര സർവീസുകളാണ്. സ്‌പൈസ്‌ജെറ്റ് ശ്രേണിയിൽ 29 ബോയിംഗ് 737 എൻജി, 14 ബോംബാർഡിയർ ക്യു-400 എസ് വിമാനങ്ങളുമുണ്ട്.