ഗാലക്‌സി നോട്ട് 7 മൊബൈൽ ഫോണുകളുടെ വിലക്ക് പിൻവലിച്ചു

Posted on: September 30, 2016

samsung-galaxy-note-7-big

കൊച്ചി : സാംസംഗ് ഗാലക്‌സി നോട്ട് 7 മൊബൈൽ ഫോണുകൾ വിമാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വിലക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പിൻവലിച്ചു. സെപ്റ്റംബർ 15 ന് ശേഷം വാങ്ങിയ ഹാൻഡ്‌സെറ്റിന്മേലുള്ള വിലക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. പുതിയ ഗാലക്‌സി നോട്ട് 7 ഫോണുകൾ സുരക്ഷിതമാണെന്നു തിരിച്ചറിയുന്നതിനായി പച്ച നിറത്തിലുള്ള ബാറ്ററി ഐക്കൺ സഹായിക്കും. ഇവ ചാർജ് ചെയ്യുന്നതിനും വിമാനത്തിൽ ഉപയോഗിക്കുന്നതിനും സുരക്ഷിതമാണ്.

ഇന്ത്യയിൽ ഇതുവരെ ഗാലക്‌സി നോട്ട് 7 ഫോണുകളുടെ വിൽപ്പന തുടങ്ങിയിട്ടില്ലെന്ന് സാംസംഗ് ഇന്ത്യ വക്താവ് പറഞ്ഞു. ഇന്ത്യയിൽ വിൽപ്പന തുടങ്ങുമ്പോൾ എല്ലാ സാംസംഗ് നോട്ട് 7 ഫോണുകളിലും പച്ച നിറത്തിലുള്ള ബാറ്ററി ഐക്കൺ ഉണ്ടായിരിക്കും. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിന് തുടർന്നും പ്രാധാന്യം നൽകുമെന്നും സാംസംഗ് അറിയിച്ചു.