സിയാൽ വാർഷിക പൊതുയോഗം ഇന്ന്

Posted on: September 27, 2016

cial-terminal-big

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2015-16) വരവു-ചെലവു കണക്കുകൾ അംഗീകരിക്കൽ, ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം, സിയാൽ ഡയറക്ടർ ബോർഡ് അംഗങ്ങളായി മുഖ്യമന്ത്രി, മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, മാത്യു ടി. തോമസ്, വി. എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് എന്നിവരുടെ നിയമനം, സിയാൽ മാനേജിംഗ് ഡയറക്ടറായി അഞ്ചു വർഷത്തേക്ക് വി. ജെ. കുര്യൻ ഐഎഎസിന്റെ നിയമനം തുടങ്ങിയ വിഷയങ്ങൾ വാർഷിക പൊതുയോഗം പരിഗണിക്കും.