24
Wednesday
April 2024
April 2024
പതഞ്ജലി യുപിയിൽ ഫുഡ്പാർക്ക് സ്ഥാപിക്കുന്നു
Posted on: September 25, 2016
ന്യൂഡൽഹി : ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേ യുപിയിൽ ഫുഡ്പാർക്ക് സ്ഥാപിക്കും. നോയിഡയിലാണ് 1600 കോടി രൂപ മുതൽമുടക്കിൽ ഹെർബൽ ഫുഡ്പാർക്ക് സ്ഥാപിക്കുന്നത്.
പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ ഇതു സംബന്ധിച്ച് യമുന എക്‌സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അഥോറിട്ടിയുമായി പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഭൂമി അനുവദിച്ചു കഴിഞ്ഞാൽ 12-18 മാസത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തനം തുടങ്ങും. പൂർണതോതിൽ സജ്ജമാകുമ്പോൾ പ്രതിവർഷം 25,000 കോടിയുടെ ഉത്പന്നങ്ങളും 10,000 തൊഴിലവസരങ്ങളുമുണ്ടാകും.
TAGS: Patanjali |
News in this Section