ഇൻഫോസിസ് പുതിയ 5 ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നു

Posted on: September 21, 2016

infosys-office-bengaluru-bi

ബംഗലുരു : ഇൻഫോസിസ് വികസനത്തിന്റെ ഭാഗമായി പുതിയ 5 ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നു. ഹൂബ്ലി, മൊഹാലി, നോയിഡ, നാഗ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നത്. ഹൂബ്ലിയിൽ 3000 സീറ്റുകളുള്ള ഡെവലപ്‌മെന്റ് സെന്റർ 2017 മാർച്ചിൽ പ്രവർത്തനക്ഷമമാകും.

മൊഹാലിയിൽ 5000 സീറ്റുകളും ഇൻഡോർ, നാഗപ്പൂർ എന്നിവിടങ്ങളിൽ 3000 സീറ്റുകൾ വീതവും ശേഷിയുണ്ടാകും. കെഫ് ഹോൾഡിംഗ്‌സിനാണ് നിർമ്മാണച്ചുമതല. പുതിയ അഞ്ച് സെന്ററുകൾ കൂടി പ്രവർത്തിച്ചു തുടങ്ങുന്നതോടെ ഇൻഫോസിസ് ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം പിന്നിടും.

TAGS: Infosys |