വി.കെ. ശർമ്മ എൽ ഐ സി ചെയർമാൻ

Posted on: September 17, 2016

v-k-sharma-lic-big

ന്യൂഡൽഹി : എൽ ഐ സി ചെയർമാൻ എസ്. കെ. റോയിയെ സർക്കാർ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പകരം മാനേജിംഗ് ഡയറക് ടർ വി.കെ. ശർമ്മയ്ക്ക് ചെയർമാന്റെ അധിക ചുമതല കൂടി നൽകി.

റിയൽഎസ്റ്റേറ്റ് കമ്പനിയായ യൂണിടെക്കിൽ 2008-09 കാലഘട്ടത്തിൽ എൽഐസി നടത്തിയ നിക്ഷേപത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് എസ്. കെ. റോയിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. 2013 ജൂണിലാണ് റോയി എൽ ഐ സി ചെയർമാനായി നിയമിതനായത്.

TAGS: LIC |