നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീൻ പൂട്ടിച്ചു

Posted on: August 29, 2014

Cial-Logo-smallനെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊതു കാന്റീൻ ആരോഗ്യവകുപ്പ് പൂട്ടിച്ചു. പഴകിയ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണിത്. വിമാനത്താവള കമ്പനിയെയും ഇക്കാര്യം ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളിലും ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു.