രാസവള ഉത്പാദനത്തിൽ ഫാക്ടിന് സർവകാല റെക്കോർഡ്

Posted on: September 5, 2016

FACTAMFOS-Big

കൊച്ചി : ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ ഡിവിഷൻ ഫാക്ടംഫോസിന്റെ ഉത്പാദനത്തിൽ 21284 മെട്രിക് ടണ്ണിന്റെ സർവകാല റെക്കോർഡ് നേടി. അറുപതുകളിൽ പ്ലാന്റ് സ്ഥാപിതമായശേഷം ആദ്യമായാണ് ഇത്രയും ഉത്പാദനം നടക്കുന്നത്. ഫാക്ട് കൊച്ചിൻ ഡിവിഷനിലെ 56656 മെട്രിക് ടൺ ഫാക്ടംഫോസു കൂടി ഉൾപ്പെടുത്തുമ്പോൾ കഴിഞ്ഞ മാസത്തെ ആകെ ഉത്പാദനം 77940 മെട്രിക് ടണ്ണിലെത്തും. കഴിഞ്ഞ ഏഴു വർഷത്തെ റെക്കോർഡാണിത്.

സിങ്ക് ചേർത്ത ഫാക്ടംഫോസിന്റെ ഉത്പാദനവും 7042 മെട്രിക് ടൺ എന്ന സർവകാല റെക്കോർഡിലെത്തി. ഓഗസ്റ്റിൽ 20004 മെട്രിക് ടൺ അമോണിയം സൾഫേറ്റ് ഉൾപ്പെടെ 97943 മെട്രിക് ടൺ വളമാണ് ഫാക്ടിൽ ആകെ ഉത്പാദിപ്പിച്ചിരിക്കുന്നത്.

വിപണനത്തിലും റെക്കോർഡ് നിലനിർത്താൻ ഫാക്ടിന് കഴിഞ്ഞ മാസം സാധിച്ചിട്ടുണ്ട്. 74141 മെട്രിക് ടൺ ഫാക്ടംഫോസാണ് ഓഗസ്റ്റിൽ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ 15 വർഷത്തെ ഏറ്റവും ഉയർന്ന വിൽപനയാണിത്. ഓഗസ്റ്റിൽ മാത്രം 88570 മെട്രിക് ടൺ വളമാണ് വിറ്റഴിക്കപ്പെട്ടത്.

TAGS: FACT | FACTAMFOS |