ഭാവിയുടെ സാങ്കേതിക വിദ്യകളുമായി സാംസംഗ് സൊല്യൂഷൻസ് ഫോറം

Posted on: August 29, 2016

Samsung-Mobile-Solutions-Fo

കൊച്ചി : ഭാവിയിലെ മൊബൈൽ സേവനങ്ങളിലേക്ക് വെളിച്ചം വീശുന്ന പുത്തൻ സാങ്കേതിക വിദ്യകളുമായി സാംസംഗിന്റെ മൊബൈൽ സൊല്യൂഷൻസ് ഫോറം 2016 ന്യൂഡൽഹിയിൽ സമാപിച്ചു. ഇന്ത്യ വിളിക്കുന്നു ഇവിടെയാണ് ഭാവി എന്ന ആശയത്തിൽ ഊന്നിയായിരുന്നു കോൺക്ലേവ് സംഘടിപ്പിച്ചത്. മൊബൈൽ ടെക്‌നോളജി മേഖലയിലെ 200 ൽപ്പരം വിദഗ്ധർ സ്മാർട്ട് ഫോൺ ബിസിനസിന്റെ ഭാവി നിർണ്ണയിക്കുന്ന ആശയങ്ങളുമായി കോൺക്ലേവിൽ പങ്കാളികളായി.

വളരെ മോശം പ്രകാശത്തിൽ പോലും മികച്ച ഓട്ടോ ഫോക്കസ് സാധ്യമാക്കുന്ന ഡ്യുവൽ പിക്‌സൽ ഇമേജ് സെൻസർ, ഉയർന്ന വേഗതയുള്ള 10 നാനോമീറ്റർ ക്ലാസ് എൽപിഡിഡിആർ4 എസ്ഡിറാം, നാലിരട്ടിവരെ ഇമേജ് റെസല്യൂഷൻ കൂട്ടാവുന്ന ഡിസ്‌പ്ലേ ഗ്രീൻസ്‌കെയ്‌ലർ ടെക്‌നോളജി, ബയോ പ്രോസസർ, വിആർ/ വിയറബിൾ പ്ലാറ്റ്‌ഫോം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ സാംസംഗ് ഫോറത്തിൽ അവതരിപ്പിച്ചു.