ഗോ എയർ 500 പേരെ റിക്രൂട്ട്‌ചെയ്യാൻ ഒരുങ്ങുന്നു

Posted on: August 22, 2016

Go-Air-Big

മുംബൈ : ഗോ എയർ പൈലറ്റുമാർ ഉൾപ്പടെ 500 വിമാനജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. അടുത്തവർഷം വിദേശ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്ട്‌മെന്റ്.  ഇതോടെ ഗോ എയർ ജീവനക്കാരുടെ എണ്ണം 2800 ആകും.

നിലവിൽ 21 എയർബസ് എ-320 എയർക്രാഫ്റ്റുകളുള്ള കമ്പനി 5 വിമാനങ്ങൾ കൂടി ഫ്‌ളീറ്റിൽ ഉൾപ്പെടുത്തും. 2011 ലും 2016 ലുമായി 144 എയർബസ് എ-320 നിയോ വിമാനങ്ങൾ് ഗോ എയർ ഓർഡർ ചെയ്തിട്ടുണ്ട്.

TAGS: GoAir |