ഹൈദരാബാദിൽ ഐകിയ ഫ്‌ലാഗ്ഷിപ്പ് സ്റ്റോർ

Posted on: August 13, 2016

IKEA-showroom-Big

ഹൈദരാബാദ് : സ്വീഡീഷ് ഫർണിച്ചർ ബ്രാൻഡായ ഐകിയ ഇന്ത്യയിലെ ആദ്യ സ്റ്റോർ അടുത്ത വർഷം ഹൈദരാബാദിൽ തുറക്കും. നാല് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള സ്‌റ്റോറിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 7,500 ഫർണിച്ചർ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റോറിന് 700 കോടി രൂപയാണ് മുതൽമുടക്ക്.

ഇന്ത്യൻ -സ്വീഡിഷ് വിഭവങ്ങൾ വിളമ്പുന്ന 1,000 സീറ്റുകളുള്ള റെസ്റ്റോറന്റും ഇതോടൊപ്പമുണ്ട്. ചിൽഡ്രൻസ് പ്ലേ ഏരിയ, ഡേ കെയർ, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും സ്റ്റോറിലുണ്ടാകും. ഫ്‌ലാഗ്ഷിപ്പ് സ്റ്റോർ 2,000 പേർക്ക് തൊഴിലവസരം നൽകുമെന്ന് ഐകിയ ഇന്ത്യ സിഇഒ ജുവെൻസിയോ മെറ്റ്‌സു പറഞ്ഞു.

2025 ടെ ഇന്ത്യയിലെ 9 നഗരങ്ങളിലായി 25 സ്റ്റോറുകളാണ് ഐകിയ ലക്ഷ്യമിടുന്നത്. ഹൈദരാബാദിന് പുറമെ അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ, ഡൽഹി, കോൽക്കത്ത, മുംബൈ, പൂനെ, സൂററ്റ് എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ തുറക്കുന്നത്. നവി മുംബൈയിലും ഭൂമി വാങ്ങിയതായി അവർ പറഞ്ഞു.

TAGS: Ikea |