മലബാർ ഗോൾഡ് ഖത്തറിലെ ആഭരണനിർമാണ കേന്ദ്രം വികസിപ്പിച്ചു

Posted on: August 1, 2016

Malabar-Gold-Al-Nazha-Jewel

ദോഹ : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഖത്തറിലെ അൽ നാഹ ഗോൾഡ് ജുവല്ലറി ഫാക്ടറി വികസിപ്പിച്ചു. മലബാർ ഗോൾഡ് 2013 ൽ ആണ് അൽ നാഹ ആഭരണനിർമാണ കേന്ദ്രം ആരംഭിച്ചത്. മലബാർ ഗ്രൂപ്പിന്റെ ജിസിസിയിലെ നാലാമത്തെ ഫാക്ടറിയാണിത്. ഖത്തർ വിപണിയിലെ ഡിമാൻഡ് കണക്കിലെടുത്താണ് ഫാക്ടറി നവീകരിച്ച് വികസിപ്പിച്ചത്.

നവീകരിച്ച ഫാക്ടറിയുടെ ഉദ്ഘാടനം മലബാർ ഗോൾഡ് മാനേജിംഗ് ഡയറക് ടർ (ഇന്റർനാഷണൽ ഓപറേഷൻസ്) ഷംലാൽ അഹമ്മദും മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാമും ചേർന്ന് നിർവഹിച്ചു. കോർപറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ഫൈസൽ, റീജണൽ ഡയറക്ടർ ടി.വി. സന്തോഷ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.